ഞങ്ങളെ ശ്രദ്ധിക്കുന്ന എല്ലാ സ്നേഹിതർക്കും സ്നേഹ വന്ദനം.

 

എന്റെ മുൻപിലൂടെ ധാരാളം ആളുകൾ യാത്ര ചെയ്യുന്നതായി കാണാം. എല്ലാവരും ഓരോ ലക്ഷ്യങ്ങളിലേക്ക് യാത്ര ചെയ്യുകയാണ്. ചിലർ അവരുടെ ജോലി സ്ഥലത്തേക്ക്, ചിലർ പഠനത്തിനായി, അങ്ങനെ നമ്മൾ വിവിധ ലക്ഷ്യത്തിലേക്ക് യാത്രചെയ്യുന്നു.  നിങ്ങൾ ഒരു യാത്ര പോകുമ്പോൾ ചിലരെങ്കിലും നിങ്ങളോടെ ചോദിച്ചേക്കാം താങ്കൾ എങ്ങോട്ടാണ് പോകുന്നത് എന്ന്.

 

പ്രീയ സുഹൃത്തേ, നമ്മുടെ ജീവിതവും ഒരു യാത്രയല്ലേ. നമ്മൾ ഒരു ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുകയാണ്. നമ്മൾ ഒരു ബസ്സ് യാത്രയിലോ ട്രെയിൻ യാത്രയിലോ പോകുമ്പോൾ മറ്റു പലരും നമ്മുടെ സഹയാത്രികരായി കൂടെ ഉണ്ടാവും ചിലരൊക്ക പാതി വഴിയിൽ യാത്ര അവസാനിപ്പിച്ചു എന്നുവരാം, ചിലർ മറ്റു വഴിയിൽ യാത്ര ചെയ്തു എന്നും വരാം. ജീവത യാത്രയും അങ്ങനെ തന്നെയല്ലേ. നാം എല്ലാം യാത്ര ചെയ്യുന്ന, ലക്ഷ്യസ്ഥാനം ഒന്ന് തന്നെയാണ്. ജനനത്തിൽ നിന്നും മരണത്തിലേക്കുള്ള യാത്ര. പലരും ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വ്യത്യസ്ത സമയങ്ങളിൽ ആയിരിക്കുമെങ്കിലും നമുക്കെല്ലാം ഉറപ്പുള്ള ഒരു കാര്യമാണ്. പറയുമ്പോൾ നമുക്ക് എല്ലാം വിഷമം ഉണ്ടാകുമെങ്കിലും നമ്മുടെ ജീവിതത്തിന്റെ അവസാനം നിഴ്ചയമാണ്.

 

നമ്മുടെ എല്ലാവരുടെയും ജീവിതം മരണത്തോടെ അവസാനിക്കും എന്ന് താങ്കൾ കരുതുന്നുണ്ടോ? അങ്ങനെയങ്കിൽ അല്പകാലത്തേക്കുള്ള ഈ ജീവിതത്തിന്റെ ലക്ഷ്യമെന്താണ്? താങ്കൾ ചിന്തിച്ചിട്ടുണ്ടോ ?

ഇതുവരെയുള്ള ജീവിതത്തിൽ വാസ്തവത്തിൽ താങ്കൾക്ക് സന്തോഷം തോന്നിയിട്ടുണ്ടോ? അൽപ കാലത്തേക്കുള്ള ഈ ജീവിതത്തിൽ എങ്ങനെയും ജീവിക്കാം എന്ന് ചിന്തിക്കുന്ന വക്തിയാണോ താങ്കൾ ?

ജീവിതയിൽ ഒരു ലക്ഷ്യവും ഇല്ലാത്ത വക്തിയാണോ താങ്കൾ? അറുപതോ എഴുപതോ വര്ഷം ജീവിച്ചതിനുശേഷം  മരിച്ചു കഴിഞ്ഞാൽ എല്ലാം അവസാനിച്ചു എന്നാണോ താങ്കൽ കരുതുന്നത്?

 

പ്രീയ സുഹൃത്തേ, ഇത്ര മനോഹരമായി സൃഷ്ടിക്കപെട്ടിരിക്കുന്ന അൽപകാലത്തേക്കുള്ള  ഒരു ചെറിയ ജീവിതമല്ല നമുക്കുള്ളത് മരണത്തിനപ്പുറവും നമുക്ക് ജീവിതമുണ്ട്. നാം നമ്മുടെ അമ്മയുടെ ഉദരത്തിൽ ആയിരിക്കുമ്പോൾ നമുക്ക് അമ്മയുടെ വയറായിരുന്നു നമ്മുടെ ലോകം. അതിനപ്പുറത്ത് ഉള്ള ഒരു ലോകത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്നാൽ നമ്മൾ ഇപ്പോൾ അറിയുന്നു. അത് പോലെത്തന്നെ മരണത്തിനപ്പുറവും നമുക്കൊരു ജീവിതമുണ്ട്. നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തികൾക്ക് അനുസൃതമായി പകരം ലഭിക്കുന്ന ഒരു ജീവിതമുണ്ട്.

 

വിശുദ്ധ ബൈബിൾ ഇങ്ങനെ പറയുന്നു "അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്യുന്നതിന് തങ്കവണ്ണം പ്രതിഫലം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ന്യായാസനത്തിനു മുന്പാകെ നിൽക്കേണ്ടതാകുന്നു ".

 അപ്പോൾ താങ്കൾ ചോദിച്ചേക്കാം നല്ല പ്രവർത്തികൾ ചെയ്യുന്ന വക്തികൾക്ക് പ്രതിഫലം ലഭിക്കുമെങ്കിൽ എന്താണ് നല്ല പ്രവൃത്തിയെന്നു. നമ്മുടെ ചുറ്റുപാടുകളിൽ ധാരാളം ആളുകളെ നാം കാണാറുണ്ട്. മിക്കവരും നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അവരിൽ സന്തോഷമില്ലായ്മയും ശൂന്യതയും ഉണ്ടാകുന്നത് കാണാറുണ്ട്. ചിലർ ചെയ്യുന്ന ചില കാര്യങ്ങൾ നല്ലതാണെകിലും മറ്റു ചില കാര്യങ്ങളിൽ അവർ അതിനു വിരുദ്ധമായും പ്രവത്തിക്കാറുണ്ട്. ഇതൊക്കെ എന്ത് കൊണ്ടാണ്?

 

പ്രീയ സുഹൃത്തേ എല്ലാ മനുഷ്യരും പാപികളാണ് അതുകൊണ്ടാണ് മനുഷ്യർ നല്ല പ്രവർത്തികൾ ചെയ്യാണമെന്നു ആഗ്രഹിച്ചിട്ടും അവർ ആഗ്രഹിക്കാത്ത തെറ്റായ കാര്യങ്ങൾ ചെയ്യുന്നത്. നമ്മൾ എല്ലാവരും വാർത്ത മാധ്യമങ്ങൾ വായിക്കുകയും കേൾക്കുകയും കാണുകയും ചെയ്യുന്നവരാണ്. നല്ല വാർത്തകൾ വായിക്ക്കുവാനും നല്ലതു കേൾക്കുവാനും ആഗ്രഹിക്കുന്ന നമ്മൾ ഇപ്പോൾ മിക്കപ്പോഴും ഭീകരമായ കാര്യങ്ങളാണ് കേൾക്കുന്നത്. അപ്പൻ മകനെയും, മകൻ അപ്പനെയും കൊല്ലുന്നു. എന്തിനു  നൊന്തു പ്രസവിച്ച 'അമ്മ മക്കളെ കൊല്ലുന്നു. ഇതൊന്നുമല്ലാതെയും ധരാളം വേദനിപ്പിക്കുന്ന വാർത്തകൾ നാം കേൾക്കുന്നു. ഇതൊക്കെ കാണുമ്പോൾ നാം ചോദിച്ചേക്കാം ഇവർ എങ്ങനെയാണു മൃഗത്തെപ്പോലെ ആകുന്നത് എന്ന് .

തീർച്ചയായും അവരിൽ വസിക്കുന്ന പാപമാണ് അവരെക്കൊണ്ടു ഇത് ചെയ്യിക്കുന്നത്. മനുഷ്യനിൽ പാപം വസിക്കുന്നത് കൊണ്ടാണ് അവൻ തിന്മ ചെയ്യാൻ ആഗ്രഹിക്കുന്നത്.

 

 

ദൈവം മനുഷ്യനെ ഭൂമിയിൽ പാപമില്ലത്തവനായി സൃഷ്ടിച്ചു. മനുഷ്യൻ അനേകം സുത്രവഴികൾ കണ്ടത്തി.

ദൈവം മനുഷ്യനെ ആണും പെണ്ണുമായി ഏദെൻ തോട്ടത്തിൽ സൃഷ്ടിച്ചു. പാപമില്ലാത്തവരായി സൃഷ്ടിച്ചു. എന്നാൽ സാത്താൻ / പാശാചിന്റെ വഞ്ചനയിൽ അവർ പാപം ചെയ്തു ദൈവികമായി സാനിധ്യവും വിശുദ്ധിയും നഷ്ടമാക്കി. ദൈവത്തിൽ നിന്ന് അകന്നു പോയി.

 എന്നാൽ പാപിയായ മനുഷ്യനെ ദൈവം പിന്നെയും സ്നേഹിച്ചു. പാപിയായ മനുഷ്യനെ രക്ഷിക്കുന്നതിനായി ദൈവം തന്നെ മനുഷ്യനായി ഭൂമിയിൽ വന്നു അതാണ് ദൈവ പുത്രനായ യേശു ക്രിസ്തു.

 

മനുഷ്യ വർഗത്തെ പാപത്തിൽ നിന്ന് രക്ഷിക്കുവാനായി യേശു ഭൂമിയിൽ പറന്നു. യേശു ക്രിസ്തു പാപമില്ലാത്തവനാണ്‌,എന്നാൽ യേശു പാപികളെ സ്നേഹച്ചൂ. നന്മ പ്രവർത്തികൾ ചെയ്യുന്നവരെ നമ്മൾ സ്നേഹിക്കും എന്നാൽ തെറ്റ് ചെയ്യുന്നവരെ ആരും സ്നേഹിച്ചുഎന്നു വരികയില്ല. പ്രീയ സുഹൃത്തേ താങ്കൾ ഒരു പാപിയാണ് എന്ന് താങ്കൾക്ക് തോനുന്നു എങ്കിൽ യേശു നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളുടെ മനസ്സിലെ പ്രശ്നങ്ങൾ ആരോടും പറയുവാനും ആശ്വാസം നേടുവാനും താങ്കൾക്ക് കഴിയുന്നില്ലെങ്കിൽ നിങ്ങള്ൾക് യേശുവിനോട് പറയാം, യേശു നിങ്ങളെ സ്നേഹിക്കുന്നു.

 

യേശു മനുഷ്യനായി 33 ൽ പരം വര്ഷം ഈ ഭൂമിയിൽ ജീവിച്ചു . നന്മ ചെയ്തു അനേകം രോഗികളെ സൗഖ്യമാക്കി, അനേകരെ ആശ്വസിപ്പിച്ചു. പാപത്തിന്റെ അടിമത്വത്തിൽ ഉണ്ടായിരുന്നവരെ രക്ഷിച്ചു. യേശു ദൈവമെന്നു പറഞ്ഞതിനാൽ അവനെ ക്രൂശിക്കുവാൻ ഏല്പിച്ചു. അവനെ കുറ്റവിചാരണ നടത്തിയ റോമാ ഗവർണർ പറഞ്ഞു ഇവനിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല.കുറ്റമില്ലാത്ത പാപമില്ലാത്ത യേശുവിന്റെ സകല മനുഷ്യരുടെയും പാപത്തിന് പരിഹാരമായി ക്രൂശിൽ തറച്ചു. യേശു മരണത്തെയും പാതാളത്തെയും ജയിച്ചു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു. ചില നാളുകള്ക് ശേഷം സ്വർഗത്തിലേക്ക് പോയി. എനിക്കും നിങ്ങൾക്കും വേണ്ടി ഇന്ന് ജീവിക്കുന്നു.

 

പ്രീയ സുഹൃത്തേ ഈ യേശുവിൽ വിശ്വസിച്ചാൽ നിങ്ങൾക്കും പാപമോചനം ലഭിക്കും. നിങ്ങൾ ആയിരിക്കുന്ന സ്ഥലത്തിരുന്നു കൊണ്ട് യേശുവേ ഞാൻ ഒരു പാപയാണ് എന്റെ പാപങ്ങൾ ക്ഷമിച്ചു തന്നെ എന്നെ രക്ഷിക്കണമേ എന്ന് പ്രാർത്ഥിഹക്കൽ യേശു നിങ്ങളുടെ ഹൃദയത്തിൽ വസിച്ചു നിങ്ങൾക്ക് സമാധാനം തരും. പാപമില്ലാത്തവരായി ജീവിക്കുവാൻ സാധിക്കും. ഇങ്ങളെ യേശുവിനായി ജീവിക്കുന്നവരെ ചേർക്കുവാൻ യേശു ക്രിസ്തു വീണ്ടും വരും അവനെ എതിരേൽക്കാൻ ഒരുങ്ങിക്കൊൾക

 

 

 

 

 

 

 


Related Articles

Top