കൂലിപ്പണിക്കാരനെങ്കിലും സന്തുഷ്ട മായ ജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു രാമു. രാമുവും കുടുംബവും ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സ്വന്തമായി ഒരു വീട് ഉണ്ടാക്കുവാൻ കിണഞ്ഞു പരിശ്രമിച്ചു. 20 വർഷത്തെ കൂലിവേലയിൽ നിന്ന് സ്വരൂപിച്ച പണംകൊണ്ട്  ഒരു മല മുകളിൽ അൽപസ്ഥലം വാങ്ങി രാമു  ഒരു ചെറു വീട് പണിതു.മഴക്കാലമാ യതിനാൽ അടുത്ത സ്നേഹിതരെയും അയൽക്കാരെയും മാത്രം വിളിച്ച്  ആ വീട്ടിലേക്ക് താമസം മാറ്റുവാൻ  രാമു പ്ലാൻ ചെയ്തു. എല്ലാവർക്കും കൊടുക്കുവാൻ ആയി  കുറച്ച് ലഡു വാങ്ങുകയും ചെയ്തു.
 എന്നാൽ അതിനിടയിൽ ഒരു സംഭവം ഉണ്ടായി. വലിയ മഴ പെയ്തു. രാമുവിന്റെ വീടു പണിതിരുന്ന സ്ഥലത്ത് ഉരുൾപൊട്ടി. ലഡുമായി വന്ന രാമു  വീടിരുന്ന സ്ഥലത്തേക്ക് നോക്കിയപ്പോൾ സ്തംഭിച്ചു പോയി. വെറും പാറക്കല്ലു കൾ മാത്രം.  വീട് പൂർണ്ണമായും ഒലിച്ചു പോയിരിക്കുന്നു.
ഒരു നിമിഷം സ്തബ്ധനായി  നിന്ന രാമു  തന്റെ കൈവശമുണ്ടായിരുന്ന ലഡു എല്ലാവർ ക്കും വിതരണം ചെയ്തു. സ്നേഹിതർ ചോദിച്ചു: "എന്താണ് രാമു ഈ അവസ്ഥയിലും ലഡു നൽകുന്നത്?" രാമു പറഞ്ഞു: "ഇന്ന് ഈ വീട് ഒലിച്ചു പോയത് നന്നായി. നാളെ ആയിരുന്നെ ങ്കിൽ  ഞാനും കുടുംബവും ഈ ഭൂമിയിൽ ശേഷിക്കുകയില്ലായിരുന്നു വല്ലോ ". (മാതൃഭൂമി.കോം).

ജീവിതത്തിൽ നാം നേരിടുന്ന പ്രതി സന്ധികൾ പലവിധമാണ്. ചിലത് വളരെ ഭയങ്കരമായി തോന്നാം .  എന്നാൽ അതിനേക്കാൾ അതി ഭയങ്കരമായത് സംഭവിക്കാവുന്നതാണ്.  20 വർഷത്തെ അധ്വാനമെല്ലാം വൃഥാ ആയി, എന്നത് അസഹനീയമാണ്. എന്നാൽ രാമു പറഞ്ഞതുപോലെ അതിലും ഭയങ്കരമായത് ഒരുപക്ഷേ സംഭവിക്കാമായിരുന്നു അത് സംഭവിച്ചില്ലല്ലോ. മലയാളത്തിൽ ഒരു  പറച്ചിലുണ്ട്: "കണ്ണിൽ കൊള്ളേണ്ടത്  പുരികത്ത് തട്ടിപ്പോയി" എന്ന്.  കണ്ണിലായിരുന്നെങ്കിൽ കൂടുതൽ ദുരിതമാകുമായിരുന്നു. എന്നാൽ പുരികത്ത് ആയതുകൊണ്ട് കണ്ണ് നഷ്ടപ്പെട്ടില്ലല്ലോ എന്ന് ആശ്വസിക്കാം. ഇങ്ങനെ ആശ്വസിക്കുവാൻ വഴി കണ്ടെത്തുന്നത്  നല്ലതാണ്. ഇതൊരു പോസിറ്റീവ് ചിന്തയുമാണ്. ഇങ്ങനെ ചിന്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ  വീണ്ടും പല ദുരിതങ്ങളിൽ അകപ്പെടു വാൻ ഇടയാകും. ഏതെങ്കിലും വിധത്തിൽ ആശ്വസിക്കുവാൻ കഴിയാതെ വരുമ്പോഴാണ് ആത്മഹത്യ പോലെയുള്ള കഠിനമായ നിലപാടുകൾ പലരും എടുക്കുന്നത്.
അതിനാൽ ഏതു വിധത്തിലും ആശ്വസിക്കുവാൻ വഴി കണ്ടെത്തുന്നത് നല്ലതാണ്. ഈ ഭൂമിയിൽ നാം ജീവിക്കുമ്പോൾ  ധാരാളം പ്രതിസന്ധികൾ ഉണ്ടാവാം. ഒന്നിന് പിന്നാലെ മറ്റൊന്ന്, അങ്ങനെ തുടർച്ചയായി പ്രതിസന്ധികൾ ഉണ്ടായി എന്ന്  വരാം. അപ്പോൾ ആശ്വാസത്തി ന് മാർഗം കണ്ടെത്തുന്നത് ജീവിത ത്തിന് ശക്തി ദായകമായി ഭവിക്കും. ഇങ്ങനെ ആശ്വസിക്കുവാൻ കഴിയുമ്പോൾ  ഈ പ്രതിസന്ധികളെ നിസ്സാരമായി എണ്ണുവാനും   സാധിക്കും. അത് ജീവിതത്തിന് ഒരു കരുത്ത് ആയിരിക്കും. അങ്ങനെ മുന്നേറുവാൻ നമുക്ക് സജ്ജമാകാം.  "നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു."  ദൈവംഅനുഗ്രഹിക്കട്ടെ.  ആമേൻ.
* റോമർ8:18


Related Articles

Top